മരത്തടി മുറിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ മെഷീന്‍വാള്‍കൊണ്ട് കാലറ്റുപോയി: എസ്റ്റേറ്റ് സുപ്രണ്ട് മരിച്ചു

0
50

കട്ടപ്പന: വീണുകിടന്ന മരത്തടി മുറിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ അബദ്ധത്തില്‍
മെഷീന്‍വാള്‍കൊണ്ട് കാലറ്റുപോയി എസ്റ്റേറ്റ് സുപ്രണ്ടിന് ദാരുണാന്ത്യം. വള്ളിക്കടവ് ജ്യോതിനഗര്‍ പുതിയാപറമ്പില്‍ തോമസ് ജോസഫ് (കുട്ടിച്ചന്‍ -45) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയായിരുന്നു അപകടം.

മാലിക്കു സമീപമുള്ള സ്വകാര്യ ഏലത്തോട്ടത്തിലെ സുപ്രണ്ടായ ഇദ്ദേഹം മറ്റ് തൊഴിലാളികള്‍ക്കൊപ്പമാണ് പണിസ്ഥലത്ത് എത്തിയത്. മരത്തടി മെഷീന്‍വാള്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ മെഷീന്‍വാള്‍ തെന്നിമാറി ഇദ്ദേഹത്തിന്റെ കാലില്‍ പതിച്ചു. ഇടതുകാല്‍ മുട്ടിനു മുകള്‍ഭാഗത്തുവച്ച് മുറിഞ്ഞുതൂങ്ങി. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.