പിറന്നാള്‍ ദിനത്തില്‍ മരിച്ച പതിനാറുകാരന്റെ മൃതദേഹത്തിനൊപ്പം കേക്ക് മുറിച്ച് കുടുംബം

0
62

പിറന്നാള്‍ ദിനത്തില്‍ മരിച്ച പതിനാറുകാരന്റെ മൃതദേഹത്തിനൊപ്പം കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച് കുടുംബം. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പിറന്നാളോഘോഷ വേളയിലാണ് സി.എച്ച് സച്ചിന്‍ (16) ആണ് മരിച്ചത്.

ജന്മദിനം ആഘോഷിക്കാന്‍ ആസിഫാബാദ് മണ്ഡലിലെ ബാബപൂര്‍ ഗ്രാമത്തിലെ വീട്ടില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയല്‍ക്കാരും ഒത്തുകൂടിയിരുന്നു. വലിയ ആഘോഷമാണ് മകന് വേണ്ടി കുടുംബം ഒരുക്കിയിരുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ സച്ചിന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ സച്ചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സച്ചിന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട് അന്ത്യകര്‍മങ്ങള്‍ക്ക് മുമ്പ് മകന്റെ മൃതദേഹത്തോടൊപ്പം ജന്മദിനം ആഘോഷിക്കാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചു. ്ഇതിനു ശേഷം സച്ചിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ച് ജന്മദിനം ആഘോഷിച്ച ശേഷമാണ് സംസ്‌കരിച്ചത്.