ലക്‌നൗ: ഭക്ഷണം നല്‍കാന്‍ താമസിച്ചതിന് 22കാരിയായ മകളെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.
യുവതിയുടെ വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് പിതാവിന്റെ ക്രൂരകൃത്യം.
ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ ബാബുഗണ്ഡ് മേഖലയിലാണ് സംഭവം. സമയത്ത് ഭക്ഷണം നല്‍കാതിരുന്നതാണ് കൊലയ്ക്കുള്ള പ്രകോപനം. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് മുഹമ്മദ് ഫരിയദിനെ അറസ്റ്റുചെയ്തു. യുവതിയുടെ വിവാഹത്തിന് ഒരാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഭക്ഷണം വിളമ്പാന്‍ താമസിച്ചതുമായി ബന്ധപ്പെട്ട് അച്ഛനും മകളും തമ്മില്‍ വഴക്കിട്ടു. ഇതോടെ കുപിതനായ പിതാവ് മൂര്‍ചയേറിയ ആയുധം ഉപയോഗിച്ച് മകളെ കുത്തുകയായിരുന്നു. ഗുരുതരമായി മുറിവേറ്റതാണ് മരണകാരണം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു.