വിവാഹശേഷം വണ്ണം കൂടി; യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി

0
146

മീററ്റ്: വിവാഹശേഷം തടി വെച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി.

മീററ്റ് സ്വദേശിയും ഒരു വയസുള്ള കുട്ടിയുടെ മാതാവുമായ നസ്മ ബീഗം (28) ആണ് ഭര്‍ത്താവ് മുഹമ്മദ് സല്‍മാനെതിരെ പരാതി നല്‍കിയിരിക്കുന്നത്. എട്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് വണ്ണം വെച്ചതിനാല്‍ വര്‍ഷങ്ങളായി ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയാണെന്ന് ഇവര്‍ പരാതിയില്‍ ആരോപിച്ചു. കൂടാതെ കിത്തോര്‍ പ്രദേശത്തെ വീട്ടില്‍ നിന്ന് ഭര്‍ത്താവ് തന്നെ പുറത്താക്കിയെന്ന് സ്ത്രീ ആരോപിക്കുന്നു. ഇപ്പോള്‍ യുവതി മാതാപിതാക്കളോടൊപ്പമാണ് താമസം.

അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കോട്വാലി മീററ്റ് സര്‍ക്കിള്‍ ഓഫീസര്‍ അരവിന്ദ് കുമാര്‍ ചൗരസ്യ പറഞ്ഞു.