കൊക്രജാര്‍: ഓടുന്ന കാറില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. അസമിലെ കൊക്രജാര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ദേശീയപാത 31 സിയില്‍ നാല് യുവാക്കള്‍ പെണ്‍കുട്ടിയെ ബലമായി വാഹനത്തിനുള്ളില്‍ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൂടാതെ സംഭവത്തില്‍ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും 2012ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിലെയും (പോക്സോ) വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഡോട്ട്മ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികളെ കൊക്രജാറിലെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ അയച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.