ഋത്വിക് റോഷനും സബയും പുതിയ വീട്ടിലേക്ക്, ചെലവഴിച്ചത് 100 കോടി

0
279

ബോളിവുഡ് നടന്‍ ഋത്വിക് റോഷന്‍ നടിയും ഗായികയുമായ സബ ആസാദിനൊപ്പം
പുതിയ വീട്ടിലേക്ക് ഉടന്‍ മാറുമെന്ന് സൂചന.

മുംബൈയിലെ മന്നത്ത് എന്ന എന്ന ബില്‍ഡിങ്ങിലാണ് സബയുടേയും ഋത്വിക്കിന്റേയും ആഢംബര വീട്. കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകള്‍ ഇരുവരും നവീകരിച്ചതായാണ് വിവരം. ഉടന്‍ തന്നെ പുതിയ വീട്ടിലേക്ക് ഇരുവരും താമസം മാറും. 100 കോടിയാണ് കെട്ടിടം നവീകരിക്കുന്നതിനായി ഋത്വിക് ചെലവഴിച്ചിരിക്കുന്നത്.

രണ്ട് അപാര്‍ട്‌മെന്റുകള്‍ നവീകരിക്കാനാണ് ഇത്രയും വലിയ തുക താരം ചെലവിട്ടത്. മൂന്ന് നിലകളിലായാണ് ഈ രണ്ട് അപാര്‍ട്‌മെന്റുകള്‍. 38,000 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന അപാര്‍ട്‌മെന്റില്‍ നിന്നും കടലിലേക്ക് അഭിമുഖകമായി തുറക്കുന്ന മനോഹരമായ കെട്ടിടമാണ് ഋത്വിക് കാമുകിക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റിന് 67.50 കോടിയാണത്രേ വില. കെട്ടിടത്തിന്റെ 15, 16 നിലകളിലായാണ് ഈ ഫ്‌ലാറ്റുള്ളത്. മറ്റൊരു അപാര്‍ട്‌മെന്റിന് വേണ്ടി 30 കോടിയും താരം മുടക്കി.