നൂറുകോടി രൂപ മുടക്കി രണ്ട് അപ്പാർട്‌മെന്റ് സ്വന്തമാക്കി ഹൃത്വിക് റോഷൻ

0
576

100 കോടി മുടക്കി മുംബൈയിൽ അപ്പാർട്ട്മെന്റ് വാങ്ങി നടൻ ഹൃത്വിക് റോഷൻ. ജുഹുവിലെ വെർസോവാ ലിങ്ക് റോഡിലെ കെട്ടിടത്തിലാണ് പതിനാലും പതിനഞ്ചും പതിനാറും നിലകളിലായി താരം രണ്ട് അപ്പാർട്ട്മെന്റ് വാങ്ങിയത്.

ഒരെണ്ണം ഒരു നില അപാർട്മെന്റും മറ്റൊന്ന് ഡ്യൂപ്ലെക്സ് പെന്റ്ഹൗസുമാണ്. രണ്ട് അപ്പാർട്ട്മെന്റുകൾക്കുമായി 97.5 കോടിയാണ് താരം നൽകിയത്.

അപ്പാർട്ട്മെന്റ് വാങ്ങിയതിനാൽ പത്തോളം പാർക്കിംഗ് സ്പോട്ടുകളും ഹൃത്വികിന് ലഭിക്കും. ജൂണിൽ താരം എട്ടര ലക്ഷം രൂപ മുടക്കി വാടക വീട്ടിൽ താമസിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പുതിയ രണ്ട് അപ്പാർട്‌മെന്റുകൾക്ക് പുറമേ ജുഹുവിൽ താരത്തിന് മറ്റൊരു അപ്പാർട്ട്മെന്റുമുണ്ട്. ഭാര്യയുമായി വേർപിരിഞ്ഞ ശേഷം താരം ഈ അപ്പാർട്‌മെന്റിലായിരുന്നു താരം താമസം.