എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ കുറ്റം നിഷേധിച്ച് പ്രതി ശങ്കര്‍ മിശ്ര. പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് ശങ്കര്‍ മിശ്ര കോടതിയെ അറിയിച്ചത്. കേസ് പരിഗണിക്കുന്ന ഡല്‍ഹി കോടതിയിലാണ് ശങ്കര്‍ മിശ്ര വിചിത്രമായ ഈ വാദം ഉയര്‍ത്തിയത്. പരാതി നല്കിയ പ്രായമുള്ള സ്ത്രീയുടെ സീറ്റില്‍ മൂത്രമൊഴിച്ചത് താനല്ലെന്നും, അവര്‍ സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് ശങ്കര്‍ മിശ്രയുടെ പുതിയ വാദം