Sunday, September 20, 2020
Home English Canada സ്റ്റുഡന്റ് വിസയിലെത്തിയ ജിയോമോൻ യു.കെയിൽ തുടങ്ങിയത് 7 കോളജുകൾ, സാമൂഹ്യസേവന രംഗത്തും നിറസാന്നിധ്യം

സ്റ്റുഡന്റ് വിസയിലെത്തിയ ജിയോമോൻ യു.കെയിൽ തുടങ്ങിയത് 7 കോളജുകൾ, സാമൂഹ്യസേവന രംഗത്തും നിറസാന്നിധ്യം

ലണ്ടൻ : കോവിഡ് ബാധിച്ച് ലണ്ടനിൽ അന്തരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ജിയോ മോൻ ആർക്കും മാതൃകയാക്കാവുന്ന അധ്വാനത്തിന്റെ പ്രതീകം. അഞ്ചു മാസത്തെ ചികിത്സയൊക്കൊടുവിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ കുടുംബാംഗമായ ജിയോമോൻ അന്തരിച്ചത്. കേംബ്രിജിലെ പാപ്വർത്ത ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മാർച്ച് അവസാമാണ് ഈ നാൽപ്പത്തഞ്ചുകാരന് കോവിഡ് സ്ഥിരീകരിച്ചത്. യു.കെയിലെ സാമൂഹ്യസേവന രംഗത്തെങ്ങും നിറസാന്നിധ്യമായിരുന്ന ജിയോ മോന്റെ മരണം യു.കെ മലയാളികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

രണ്ടുപതിറ്റാണ്ട് മുമ്പ് സ്റ്റൂഡന്റ് വിസയിലാണ് ജിയോമോൻ ലണ്ടനിൽ എത്തിയത്. തുടർന്ന് കഠിനമായി അധ്വാനിച്ച് സ്വരുക്കൂട്ടിയ പണം കൊണ്ട് യു.കെയിൽ കോളജ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ജിയോമോന്റെ കഠിനാധ്വാനത്തിന്റെ ഫലമായി കോളജിന്റെ എണ്ണം ആദ്യത്തിൽ നിന്ന് ഏഴായി വർധിച്ചു. ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയുടെ കോഴ്സുകളാണ് ജിയോമോന്റെ കോളജിൽ പഠിപ്പിച്ചിരുന്നത്. പിന്നീട് ദുബായിലും ജിയോമോൻ കോളജുകൾ ആരംഭിച്ചു. യുകെസിബിസി എന്ന കോളജാണ് ജിയോമോന്റെ പരിശ്രമഫലമായി യു.കെയിലെങ്ങും വ്യാപിച്ചത്.

ലണ്ടനിൽ ജീവിച്ചിരുന്നപ്പോഴും ഇന്ത്യ ആയിരുന്നു ജിയോമോന് എന്നും സ്വന്തം രാജ്യം. അതിനാലാണ് 20 വർഷത്തോളം യു.കെയിൽ താമസിച്ചിട്ടും ജിയോ മോൻ ബ്രിട്ടീഷ് പൗരത്വം സ്വീരിക്കാതിരുന്നത്. ഇന്ത്യൻ പാസ് പോർട്ടാണ് ജിയോ മോൻ ഉപയോഗിച്ചിരുന്നതും. അതിനാൽ തന്നെ ജിയോ മോന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കോവിഡ് നെഗറ്റീവ് ആയ ശേഷം മരിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ചിന്തിച്ചത് ജീവിതം പാഴാക്കുന്നവരെന്ന്,കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് വൈറൽ

ബാഗ് നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുന്നു.ബിരുദാനന്തര ബിരുദം ലക്ഷ്യമിട്ട് ജർമ്മനിയിൽ എത്തിയ വിവേക് കന്യാസ്ത്രീകളെപ്പറ്റി പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19, 4425 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274,...

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ്

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ് അദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരുടെ കൂടെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ...

Recent Comments

You cannot copy content of this page