തന്നെപ്പറ്റി നടത്തിയ ഒരു പരാമര്‍ശത്തില്‍ നടന്‍ മമ്മൂട്ടി മാപ്പ് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഖേദപ്രകടനവുമായി മമ്മൂട്ടിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റിനോടായിരുന്നു ജൂഡിന്റെ പ്രതികരണം.
തന്റെ സുന്ദരമായ തല കാരണം മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചതില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.
‘എനിക്കാ വാക്കുകള്‍ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു’. എന്ന് ജൂഡ് ആന്റണി എഴുതിയത്.
കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് വേളയിലാണ് മമ്മൂട്ടി പരാമര്‍ശം നടത്തിയത്. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. പിന്നാലെ മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയ ഉയര്‍ന്നത്.