സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
779

റിയാദ്: സൗദിയിൽ ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പിൽ മുനാസിർ (24) ആണ് മരിച്ചത് റിയാദിൽ നിന്ന് 200 കിലോമീറ്റർ ദൂരെയുള്ള ഹുത്ത സുദൈറിൽ ആയിരുന്നു അപകടം.

ടാങ്കർ ലോറി റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചഎങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മുനാസിർ മരിച്ചിരുന്നു

സമസ്ത കേരള ജംഇയത്തുൽ ഉലമ നേതാവ് നാസർ ഫൈസി കൂടത്തായിയുടെ സഹോദരന്റെ മകനാണ് മുനാസിർ. മുനാസിറിന്റെ പിതാവ് മുസ്തഫ തുമൈറിലാണ് ജോലി ചെയ്യുന്നത്. മാതാവ്: സറീന. ഫർഹത്ത് ജാബിൻ സഹോദരിയാണ്. അവിവാഹിതനാണ്.