യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം

0
84

യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം. ഹൈക്കമ്മീഷന് പുറത്തെ ഇന്ത്യന്‍ പതാക ഖാലിസ്ഥാന്‍ അനുകൂലികള്‍ നീക്കി. വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിന്റെ ഫോട്ടോ പതിച്ച പതാകകളും പോസ്റ്ററുകളുമായാണ് ഒരു കൂട്ടം പ്രതിഷേധക്കാര്‍ എത്തിയത്. ഫ്രീ അമൃത്പാല്‍ സിംഗ്, നീതി നടപ്പാക്കുക, സ്റ്റാന്‍ഡ് വിത്ത് അമൃത്പാല്‍ സിംഗ് എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളും പതാകകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍ ഇന്ത്യന്‍ പതാക വലിച്ചെറിയാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ കയറുന്നത് കാണാം. പ്രതിഷേധക്കാരുടെ സംഘം താഴെ നിന്ന് അയാളെ പിന്തുണയ്ക്കുന്നത് കാണാം. ആക്രമണത്തിനിടെ കമ്മീഷന്‍ പ്രതിനിധി ഓടി രക്ഷപ്പെട്ടു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിന് മുന്നിലെ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതില്‍ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു.