ലിഫ്റ്റ് തകര്‍ന്നുവീണ് 7 പേര്‍ മരിച്ചു

0
81


അഹമ്മദാബാദ്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് 7 പേര്‍ മരിച്ചു. ഗുജറാത്തിലാണ് സംഭവം. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. അഹമ്മദാബാദിലാണ് സംഭവം.

തകര്‍ന്നുവീഴുന്ന സമയത്ത് ലിഫ്റ്റില്‍ 8 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 7 പേര്‍ തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ എട്ടാമത്തെയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.