ഇൻസ്റ്റാഗ്രാമിലൂടെ ഒമ്പതാംക്ലാസുകാരിയുമായി പ്രണയം,നാലരപവനും പണവും തട്ടിയെടുത്തു, സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണി, കാമുകനും സുഹൃത്തും പിടിയിൽ

1
1607

കോഴിക്കോട്: ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ നാലരപവൻ സ്വർണവും പണവും കവർന്ന കാമുകനും സുഹൃത്തും അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശികളായ ഷറഫലിയേയും സുഹൃത്ത് രാഗേഷിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ അമ്മ നൽകിയ മൊബൈൽഫോണിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്ത ഒമ്പതാം ക്ലാസുകാരിയുവാവുമായി പരിചയത്തിലായി. ഓൺലൈൻ ബന്ധം വളർന്നതോടെ ഇരുവരും തമ്മിൽ പ്രണയത്തിലായി. തുടർന്ന് വീട്ടുകാരറിയാതെ കാമുകനെ കാണാൻ രണ്ടുതവണ എറണാകുളത്തേക്കും പെരിന്തൽമണ്ണയിലേക്കും പെൺകുട്ടി പോയിരുന്നു.

തുടർന്നാണ് യുവാവിന്റെ ചതി പെൺകുട്ടിക്ക് മനസിലായത്. സ്വാകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണവും പണവും കാമുകൻ തട്ടിയെടുത്തു. മാനസിക സമ്മർദം മൂലം ആത്മഹത്യയുടെ വക്കിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭികതയാണ് വീട്ടുകാർക്ക് സംശയമുണ്ടാക്കിയത്. തുടർന്ന് യുവാവുമായി സംസാരിച്ച് വീട്ടുകാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാരെ ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടുകാർ കസബ പൊലീസിൽ പരാതി നൽകുകയായിരുന്നു.

1 COMMENT

 1. Howdy just wanted to give you a quick heads up. The text in your
  post seem to be running off the screen in Internet explorer.

  I’m not sure if this is a format issue or something to do
  with web browser compatibility but I figured I’d post to let you know.

  The design and style look great though! Hope
  you get the problem solved soon. Many thanks