കുളിക്കാന്‍ സ്വിമ്മിങ് പൂളിലിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു

0
201

ബഹ്‌റൈനില്‍ കുളിക്കാന്‍ സ്വിമ്മിങ് പൂളിലിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. എറണാകുളം സ്വദേശിയും സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനുമായിരുന്ന സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സച്ചിനെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുബ്ലിയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. രാത്രി ഭക്ഷണം കഴിച്ച ശേഷം പൂളിലേക്ക് പോയ അദ്ദേഹത്തിന്റെ മൃതദേഹം സൈക്കിള്‍ ചവിട്ടിയിരുന്ന ചില കുട്ടികളാണ് ആദ്യം കണ്ടത്.