മലയാളി ഒമാനിൽ കാറിനുള്ളിൽ മരിച്ചനിലയിൽ

0
104


സോഹാർ : ഹരിപ്പാട് സ്വദേശി അനിൽ കുമാറിനെയാണ് (51) കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതൽ അനിലിനെ കാണാനില്ലായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് താമസസ്ഥലത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ മണ്ണാറശാല ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസിൽ കേശവൻ നായരുടെയും സരസ്വതി അമ്മയുടെയും മകനാണ് അനിൽ കുമാർ.

ഫലജിലെ മുന്ദഖ എന്ന സ്ഥലത്തിനടുത്താണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മുൻപ് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന അനിൽ ഇപ്പോൾ സ്വന്തമായി ഷിപ്പിങ് ക്ലിയറൻസും അനുബന്ധ ജോലിയും ചെയ്യുകയായിരുന്നു.

26 വർഷമായി ഒമാനിൽ പ്രവാസിയാണ്. വലിയ സൗഹൃദത്തിനുടമയാണ്. ഭാര്യ സംഗീത. രണ്ടു മക്കൾ ഉണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.