മലയാളി നഴ്‌സ് ആശുപത്രി ശുചിമുറിയില്‍ മരിച്ചനിലയില്‍, വീഡിയോ, മരണത്തില്‍ ദുരൂഹതയെന്ന് പിതാവ്

0
5327

ബെംഗളൂരു. മലയാളി നഴ്‌സ് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിയുടെ ശുചിമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. കൊല്ലം എഴുകോൺ എടക്കോട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരന്റെ (26) ന്റെ മൃതദേഹമാണ് മാറത്തഹള്ളി സക്ര വേൾഡ് ആശുപത്രിയിയിലെ കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിൽ കണ്ടെത്തിയത്. രണ്ടുവർഷമായി ഇതേ ആശുപത്രിയിലാണ് നഴ്‌സായി അതുൽ ജോലി ചെയ്തിരുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് പോലീസിൽ പരാതി നൽകി.

അതുലിനെ ശുചിമുറിയിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കൂടാതെ അതുലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നും മൃതദേഹം കൊണ്ടുപോകാൻ ശീതീകരണ സംവിധാനമുള്ള ആംബുലൻസ് നൽകിയില്ലെന്നും പിതാവ് ആരോപിച്ചു. അതുലിന്റെ സംസ്‌കാരം നാട്ടിൽ നടത്തി.

മാതാവ്: വത്സല കുമാരി. സഹോദരൻ: എസ്.ആരോമൽ. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ കർണാടക സംസ്ഥാന പ്രസിഡന്റ് രഞ്ജിത് സ്‌കറിയ, ജന.സെക്രട്ടറി ജിജോ മൈക്കിൾ എന്നിവർ ആവശ്യപ്പെട്ടു.

Posted by Indian Nurses Association INA on Sunday, August 16, 2020

LEAVE A REPLY

Please enter your comment!
Please enter your name here