ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം

0
125

ഹല്‍മഹേര: ഇന്തോനേഷ്യയിലെ ടൊബെലോയില്‍ ശക്തമായ ഭൂകമ്പം. ഇന്നലെ രാത്രിയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടൊബെലോയില്‍ നിന്ന് 177 കിലോമീറ്റര്‍ വടക്ക് 97.1 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതിനിടയില്‍ ഇന്നലെ താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പങ്ങള്‍ വലിയ വിനാശം വിതച്ചതിന് പിന്നാലെയാണ് ഈ ഭൂചലനം എന്നത് ശ്രദ്ധേയം. പ്രാദേശിക സമയം ഏകദേശം 5:37 ഓടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫൈസാബാദില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയാണ്