എന്റെ മുമ്പില്‍വെച്ച് നെവിന്‍ മെറിന്റെ കരണക്കുറ്റിക്കിട്ട് അടിച്ചു,”അമ്മേ ഞാനിപ്പോള്‍ മരിക്കുവേ” മെറിന്‍ നിലവിളിച്ചു: അമ്മ

0
1011

മകള്‍ മെറിന്റെ പ്രസവപരിചരണത്തിന് അമേരിക്കയില്‍ പോയപ്പോള്‍ നെവിന്‍ കണ്ണുപൊട്ടുന്ന ചീത്തവിളിച്ചുകൊണ്ട് തന്റെ മുമ്പിലിട്ട് മകളെ അടിച്ചുവെന്ന് അമേരിക്കയില്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ മെറിന്റെ അമ്മ മേഴ്സി.

“എന്റെ മുമ്പില്‍ വെച്ചാണ് നെവിന്‍ മെറിന്റെ കരണക്കുറ്റിക്കിട്ട് അടിച്ചത്. ലൈറ്റിന്റെ സ്വിച്ചിട്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനം. അമ്മേ ഞാനിപ്പോള്‍ മരിക്കുവേ എന്റെ ഞരമ്പ് പൊട്ടിപോകുകയാണേ എന്ന് പറഞ്ഞ് മെറിന്‍ നിലവിളിച്ചു. സങ്കടത്തോടെ ദൈവമേ എന്റെ മുമ്പിലിട്ട് ഇവന്‍ എന്റെ കുഞ്ഞിനെ തല്ലിയല്ലോ എന്ന് സങ്കടത്തോടെ ഞാനോര്‍ത്തു. പ്രസവിച്ചുകിടക്കുന്ന പെണ്ണിനെ ഇങ്ങനെ ക്ഷതമേല്‍പ്പിച്ചാല്‍ ഭാവിയില്‍ ഇതിന്റെ അവസ്ഥ എന്താകും? കരഞ്ഞുകൊണ്ട് ഞാനോടിച്ചെന്ന് അവളുടെ ദേഹം തിരുമ്മിക്കൊടുത്തുകൊണ്ട് മോനേ, അമ്മയ്ക്കും പപ്പായ്ക്കും നീ മാത്രമേമേയുള്ളൂ. എന്ന് പറഞ്ഞു.

തുടര്‍ന്ന് ഞാന്‍ പ്രഷറിന് കഴിച്ചുകൊണ്ടിരുന്ന ഹോമിയോ മരുന്ന് വെള്ളത്തില്‍ ഇറ്റിച്ച് മെറിന് നല്‍കി. അത് കഴിച്ചുപത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അവള്‍ നോര്‍മ്മലായി. ഉടനെ നെവിന്‍ എന്നോട് ഇവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. കയും പൂവും എല്ലാം കൂട്ടി കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് അവന്‍ അവളെയും അവളുടെ മുന്നില്‍വെച്ച് എന്നെയും വിളിച്ചിരുന്നത്.

എന്നെ ഇറക്കി വിടാനായിരുന്നു അവന്‍ അവളെ തല്ലിയത്. തുടര്‍ന്ന് ഞാനും അവളും ജീവന്‍ രക്ഷിക്കാന്‍ നെവിന്റെ പെങ്ങളുടെ വീട്ടിലേക്ക് ഇറങ്ങിയോടുകയായിരുന്നു. ആ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളെപ്പറ്റി വിവരിക്കാനാകില്ല. അത്രമേല്‍ മാനസികമായ പീഡനങ്ങളാണ് നെവിനില്‍ നിന്നും ഏല്‍ക്കേണ്ടിവന്നത്. നടുക്കടലില്‍ പെട്ടുപോയ അവസ്ഥ. നെവിന്‍ നാട്ടിലെ ബന്ധുക്കളെ ഫോണ്‍വിളിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല.

മെറിന്‍ വീട്ടുകാരോട് മിണ്ടുന്നതും അവരെ കാണുന്നതും നെവിന്‍ വിലക്കിയിരുന്നു. അമേരിക്കയില്‍ ചെന്നശേഷം പത്തുമാസം വരെ മെറിനെ ഫോണ്‍ ഉപയോഗിക്കാന്‍ നെവിന്‍ അനുവദിച്ചിരുന്നില്ല. അവള്‍ ജോലി ചെയ്ത പണം കൊണ്ടുപോലും ഒരു ഫോണ്‍ വാങ്ങാന്‍ നെവിന്‍ സമ്മതിക്കില്ല. കാരണം അവന്‍ വാങ്ങി ആ പണം നശിപ്പിക്കും. അവന്റെ അനുവാദമില്ലാതെ ഒന്നും വാങ്ങാന്‍ സമ്മതിക്കില്ല. സമ്മതത്തോടെ എന്തെങ്കിലും വാങ്ങിച്ചാല്‍ അവന്‍ അത് നശിപ്പിക്കുകയും ചെയ്യും.

നെവിന് എന്തെങ്കിലും നിസാരപ്രശ്നമുണ്ടായാല്‍ മൂന്നുമണിക്കൂര്‍ വരെ മെറിനെ ചീത്ത പറയുമായിരുന്നു. മെറിന്‍ സഹികെട്ട് ഫോണ്‍ മാറ്റിയാല്‍ പിന്നെ അവന്‍ വിളിക്കുകയേയില്ല. നെവിനൊരു സാഡിസ്റ്റായിരുന്നു. ഭയങ്കര ഈഗോയും നെവിനുണ്ട്. കൂടാതെ ഭയങ്കര കോംപ്ലക്സും.” അമ്മ സങ്കടത്തോടെ പറയുന്നു.

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നെവിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ നെവിന്‍ കാര്‍ കയറ്റിയിറക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ നെവിന്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല