കൊച്ചി: ലിസ് ജയ്മോന് ജേക്കബ് മിസ് കേരള 2022. കൊച്ചി ലേ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടന്ന മിസ് കേരള ഫൈനലില്‍ 23 സുന്ദരികളെ പിന്തള്ളിയാണു ലിസ് സ്വയംവര ഇംപ്രസാരിയോ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടത്.
കെ. ശാംഭവി ഫസ്റ്റ് റണ്ണറപ്പും നിമ്മി കെ. പോള്‍ സെക്കന്റ് റണ്ണറപ്പുമായി. ലിസ് ജെയ്മോന് ജേക്കബിനെ മുന്‍ മിസ് കേരള ഗോപിക സുരേഷ് കിരീടമണിയിച്ചു. ജെയ്മോന് ജേക്കബിന്റെയും സിമ്മിയുടേയും മകളാണ് കോട്ടയം സ്വദേശിയായ ലിസ്. ഗുരുവായൂരില്‍ നിന്നാണു ഫസ്റ്റ് റണ്ണറപ്പ് ശാംഭവി. പവിത്രനും ഷീബയുമാണ് മാതാപിതാക്കള്‍. എറണാകുളത്തെ പോള്‍ ജോസഫിന്റെയും ബീന പോളിന്റെയും മകളാണ് നിമ്മി കെ പോള്‍.
മിസ് കണ്‍ജെനിയാലിറ്റി 2022- ലിത എലിസബത്ത് തോമസ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ 2022- കെ. ശാംഭവി , മിസ് ഫിറ്റ്നസ് 2022- നേഹ മാത്യു, വോയ്സ് 2022- ഗംഗാ സതീഷ്, മിസ് ടാലന്റഡ് 2022 -ഗ്രീഷ്മ ജോയ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്- ഡോ. അന്ന മാര്ട്ടിന്, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍- പി. സായൂജ്യ സദാനന്ദന്, മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍ 2022- അന്ന ഒഷിന്‍ ബെന്നി, മിസ് ഫോട്ടോജെനിക് 2022- അമൃത സുരേഷ് കുമാര്‍.