നഗ്നചിത്രങ്ങൾ അയച്ച് വിലയുറപ്പിക്കും; വാട്‌സ്ആപ്പിലൂടെ ഓൺലൈൻപെൺവാണിഭം, രണ്ട് യുവതികളടക്കം പത്തുപേർപിടിയിൽ

0
9497

കൊരട്ടി: വാട്‌സ്ആപ്പ് ഉപയോഗിച്ച് പെൺവാണിഭം നടത്തിയിരുന്ന സംഘം അറസ്റ്റിൽ.മുരിങ്ങൂരിൽ ഒരു വീട് കേന്ദ്രീകരിച്ച് ഓൺലൈനിലൂടെ ആളുകളെ കണ്ടെത്തി പെൺവാണിഭം നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. രണ്ട് സ്ത്രീകളടക്കം പത്തുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെറ്റിലപ്പാറ സ്വദേശിനി സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു പെൺവാണിഭം നടന്നിരുന്നത്. വിവിധയിടങ്ങളിൽ നിന്ന് പെൺകുട്ടികളെ എത്തിച്ചാണ് ഇവർ പെൺവാണിഭം നടത്തിയിരുന്നത്. അതിരപ്പിള്ളി, തൃശ്ശൂർ, മാള, സ്റ്റേഷനുകളിൽ മുന്നും സിന്ധുവിനെതിരേ ഇത്തരത്തിലുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടിപിടിക്കേസുകളിലും ഇവർ പ്രതിയാണ്.

പെൺവാണിഭസംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്സാപ്പ് ഉൾപ്പടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇടപാടുകാർക്ക് യുവതികളുടെ നഗ്നചിത്രങ്ങൾ ഉൾപ്പടെ ആദ്യം വാട്സാപ്പിലൂടെ അയക്കും. താത്പര്യം പ്രകടിപ്പിക്കുന്ന ഇടപാടുകാരെ മുരിങ്ങൂരിലെ വാടകവീട്ടിലേക്ക് വരേണ്ട സമയം അറിയിക്കും. അയൽവാസികൾക്ക് സംശയം തോന്നിയതിനെ തുടർന്ന്
കോട്ടമുറിയിലെ ഈ വീട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി കൊരട്ടി സിഐ. ബി.കെ. അരുണിന്റെ നേതൃത്വത്തിൽ വീട്ടിൽ നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. പിടികൂടുമ്പോൾ സിന്ധുവും സുഹൃത്ത് സുധീഷും പാലക്കാട് സ്വദേശിയായ മറ്റൊരു സ്ത്രീയും ഇടപാടുകാരായ ഏഴ് പേരുമാണ് വാടകവീട്ടിലുണ്ടായിരുന്നത്.

കൊന്നക്കുഴിയിൽ ഓട്ടോഡ്രൈവറായ റിന്റോ (35), ആലുവ അമ്പലത്തുപറമ്പിൽ ഷിയാസ് (32), ആളൂർ ചാരുവിള പുത്തൻവീട്ടിൽ ശ്യാം (26), വെള്ളാഞ്ചിറ പുളിയാനി വിൻസ് (26), എലഞ്ഞിപ്ര സിതാര നഗർ കളപ്പാട്ടിൽ വിഷ്ണു (24), വെറ്റിലപ്പാറ ആന്നൂർ പൊയ്ക സുധീഷ് (37), വെണ്ണൂർ വെളുത്താട്ട് മുകേഷ് (37), വാലുങ്ങാമുറി അരിയാമ്പിള്ളി സുജിത് (37), മൂലംകോട് പഴാർത്തി രാജി (37) എന്നിവ
രെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്ത പ്രതികളെ തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് സെന്ററിൽ എത്തിച്ചു. കോവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവാണെങ്കിൽ ജയിലിലേക്ക് മാറ്റും.

സുധീഷ് കഴിഞ്ഞ നാല് വർഷമായി സിന്ധുവിന്റെ സന്തതസഹചാരിയാണ്. തുണി മൊത്തവ്യാപാരത്തിനെന്ന വ്യാജേനെയാണ് മുരിങ്ങൂർ കോട്ടമുറി ജങ്ഷനിൽ ഇരുവരും ചേർന്ന് വീട് വാടകയ്ക്ക് എടുത്തത്. ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനത്തിലൂടെയാണ് ഇടപാടുകാരിൽനിന്ന് പണം വാങ്ങിയിരുന്നത്.റെയ്ഡിൽ 19,000 രൂപയും മദ്യവും ഗർഭനിരോധന ഉറകളും മൊബൈൽ ഫോണുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

സിന്ധുവിന്റെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. ആള് റെഡിയാണ്, പെൺകുട്ടി റെഡിയാണ്, പുതിയ ആളാണ്. തുടങ്ങിയ സന്ദേശങ്ങളാണ് പെൺകുട്ടികളുടെ ചിത്രങ്ങൾക്കൊപ്പം സിന്ധു ഇടപാടുകാർക്ക് അയച്ചിരുന്നു. ഇടപാടുകാർ എത്തിയ നാല് ബൈക്കുകളും ഒരു കാറും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ പത്ത് പേരെയും റിമാൻഡ് ചെയ്തു.