എന്നെ ബലാത്സംഗം ചെയ്ത അവൻ സിനിമയുടെ റിലീസിനായി നടക്കുന്നു, ഞാനിവിടെ ആശുപത്രിയിൽ’ പടവെട്ട് സിനിമയിൽ ലിജു കൃഷ്ണയുടെ പേര് നൽകരുതെന്ന് അതിജീവിത

0
49

കൊച്ചി : തന്നെ ബലാത്സംഗം ചെയ്ത സംവിധായകൻ ലിജു കൃഷ്ണയ്ക്ക് പടവെട്ട് സിനിമയിൽ പേര് നൽകരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. സിനിമയുടെ സംവിധായക ക്രെഡിറ്റിൽ നിന്നും പ്രതിയുടെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയായ പെൺകുട്ടി സി ബി എഫ് സിക്ക് പരാതി നൽകിട്ടുണ്ട്. ഇറങ്ങാൻ പോകുന്ന സിനിമയ്‌ക്കെതിരെ അല്ല ആ സംവിധായക ക്രെഡിറ്റിൽ നിന്നും ലിജു കൃഷ്ണയെ മാറ്റാണെന്നാണ് താൻ ആവശ്യപ്പെടുന്നതെന്ന് അതിജീവിത. താൻ ഇവിടെ ആശുപത്രിയിൽ തുടരുമ്പോൾ തന്നെ മൃഗതുല്യമായി ബലാത്സംഗ ചെയ്ത ലിജു സിനിമയുടെ റിലീസും പ്രചാരണത്തിനുമായി കടക്കുകയാണെന്ന് അതിജീവിത ആരോപിച്ചു.

ബലാത്സംഗത്തെ തുടർന്ന് മാനസികവും ശാരീരകവുമായി ക്ഷയിച്ച പെൺകുട്ടി മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ പോളി ചിത്രത്തിന്റെ ടൈറ്റിൽ ക്രെഡിറ്റിൽ നിന്നും ലിജു കൃഷ്ണയെ നീക്കണമെന്നാവശ്യപ്പെടുന്നത്. ‘എന്നെ മൃഗസമാനമായി, നിഷ്ഠൂരമായി റേപ് ചെയ്ത ലിജു കൃഷ്ണ അവന്റെ സിനിമയുടെ റിലീസിലേക്കും പ്രൊമോഷൻ പണികളിലേക്കും കടക്കുമ്പോൾ ഞാനിവിടെ ആശുപത്രിയിൽ കിടക്കയിലാണ്. കോടതി വിചാരണ തുടങ്ങിയിട്ടു പോലുമില്ല. എവിടെ എന്റെ നീതി..?’ അതിജീവിത പറഞ്ഞു.