മെഡിക്കൽ കോളജിൽ രോഗി നഴ്സിന്റെ കൈ തിരിച്ചൊടിച്ചു

0
70
Broken hand

കോട്ടയം∙ മെഡിക്കൽ കോളജിൽ രോഗി നഴ്സിന്റെ കൈ തിരിച്ചൊടിച്ചു.താൽക്കാലിക ജീവനക്കാരിയായ നേഹാ ജോണിനെയാണ് രോഗി ആക്രമിച്ചത്. ന്യൂറോ സർജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയും കൈ തിരിച്ച് ഒടിക്കുകയുമായിരുന്നു.ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദനം. പൂഞ്ഞാർ കുന്നോന്നി സ്വദേശിനിയായ നേഹാ ജോൺ ചികിത്സയെ തുടർന്ന് അവധിയിലാണ്.