ബാത്ത്‌റൂമില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു, കുഞ്ഞ് മരിച്ചു

0
109

സ്‌കൂളില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പൊലീസ്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പൊലീസ് നിഗമനം. തമിഴ്‌നാട്ടിലെ ചിദംബരത്തിനടുത്തുള്ള സ്‌കൂളിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കുഞ്ഞിന് ജന്മം നല്‍കിയത്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് സംഘം.

ചൊവ്വാഴ്ച വൈകിട്ടാണ് സ്‌കൂള്‍ അധികൃതര്‍ ടോയ്‌ലറ്റിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ കുഞ്ഞാണ് ഇതെന്ന് മനസ്സിലാക്കി.

ക്ലാസിലിരിക്കുമ്പോള്‍ പ്രസവവേദന അനുഭവപ്പെട്ട താന്‍ ശൗചാലയത്തില്‍ പോയി പ്രസവിക്കുകയായിരുന്നെന്നും പേന കൊണ്ട് പൊക്കിള്‍ക്കൊടി മുറിച്ച ശേഷം ക്ലാസിലേക്ക് തിരികെവരികയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആര്‍ക്കും കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുമായിരുന്നില്ല.