വയനാട്: വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ചെയ്ത വൈദികൻ അറസ്റ്റിൽ. കമ്മന സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്‌സ് ദൈവാലയത്തിലെ വൈദികനായ ഫാ. ബാബു വർഗ്ഗീസ് (37) പൂക്കോട്ടിലിനെയാണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങിതാമസിക്കുകയായിരുന്ന യുവതിയെ കുടുംബപ്രശ്‌നങ്ങൾ കൗൺസിലിങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികൻ പീഢിപ്പിച്ചെന്നാണ് പരാതി.
യുവതിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് കമ്പളക്കാട് സി ഐ എം.വി പളനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വയനാട് ബത്തേരി താളൂർ സ്വദേശിയായ ഫാ ബാബു വർഗീസ് പൂക്കോട്ടിലിനെ അറസ്റ്റ് ചെയ്തത്.
ഫാമിലി കൗൺസിലറായും സേവനമനുഷ്ഠിക്കുന്ന വൈദികൻ യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന്
വാഗ്ദാനം നൽകിയാണ് യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയത്. തുടർന്ന് യുവതിയേയും ഭർത്താവിനെയും തമ്മിൽ കൂടുതൽ അകറ്റിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
താൻ താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറിയ ശേഷമായിരുന്നു വൈദികൻ തന്നെ ബലാത്സംഗം ചെയ്തതെന്നും യുവതി തന്റെ പരാതിയിൽ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
നിഷ്‌കളങ്കരായി ജീവിക്കുന്ന അനേകം വൈദികരുണ്ട്. വിശ്വാസത്തെയും വിശുദ്ധിയേയും ജീവനേക്കാളും സ്നേഹിക്കുന്നവർ. അവരുടെ സൽപ്പേരിന് പോലും കളങ്കം ചാർത്തുകയാണ് ഇത്തരം വൈദികർ. മനുഷ്യരെ പറ്റിക്കാം. എന്നാൽ ആയിരം സൂര്യന്റെ പ്രകാശമുള്ള ദൈവത്തിന്റെ കണ്ണുകളെ ചതിക്കാനാകില്ല. ഇരുട്ടത്ത് ചെയ്യുന്നവ വെളിച്ചത്ത് കാണും. അതുറപ്പ്.
ക്രിസ്ത്യാനികൾ ദൈവത്തിലാണ് വിശ്വസിക്കുന്നത്.യൂദാസിനെ പോലെയുള്ളവർ ഇപ്പോഴും സഭയിലുണ്ട്.തെറ്റ് ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും .ഇതൊന്നും കണ്ടു വിശ്വാസം നഷ്ടപ്പെട്ടുപോകില്ല.