പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

0
162


മുംബൈ: പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. (എഫ്ടിഐഐ) സ്‌ക്രീന്‍ ആന്റ് ആക്ടിംഗ് കോഴ്സിലെ വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞദിവസം ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ സ്വദേശിനിയാണ്.

‘ഹോസ്റ്റല്‍ മുറിയുടെ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നെന്നും പ്രഥമ അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് വ്യക്തമായതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളെ വിവരമറിയിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് അവര്‍ പുണെയില്‍ എത്തിയാല്‍ തങ്ങള്‍ അവരുമായി സംസാരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.