വിചാരണ കഴിയും വരെ മാധ്യമങ്ങളോട് മിണ്ടിപ്പോകരുത്: രഹ്ന ഫാത്തിമയോട് കോടതി

0
1881

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റ് സമൂഹ മാധ്യമത്തിൽ കുറിച്ച കേസിൽ വിചാരണ കഴിയും വരെ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് രഹ്നാ ഫാത്തിമയോടെ ഹൈക്കോടതി.

പ്രസിദ്ധീകരണങ്ങളിലൂടെയും ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയും രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതിനെയാണ് ഹൈക്കോടതി വിലക്കിയത്.

2018-ൽ സമൂഹമാധ്യമങ്ങളിലൂടെ മതവിശ്വാസത്തെ അവഹേളിച്ചെന്ന കേസിൽ തുടർച്ചയായി ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുവെന്നു കാണിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഹൈക്കോടതി ഉത്തരവ്. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥ് മുമ്പിൽ ഹാജരായി ഒപ്പിടാനും രഹ്നയോട് കോടതി ആവശ്യപ്പെട്ടു.