ഫ്രാങ്കോ മുളയ്ക്കലിന്റെ പുഃനപരിശോധന ഹർജി സുപ്രീം കോടതി തള്ളി

0
1056

ന്യുഡൽഹി: ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പുഃനപരിശോധന ഹർജി സുപ്രീം കോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് സുപ്രീം കോടതിക്ക് മുമ്പാകെ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

ഫ്രാങ്കോ സമർപ്പിച്ചിരുന്ന വിടുതൽ ഹർജി മുമ്പ് വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ, ജസ്റ്റീസ് ബൊപ്പണ്ണ, ജസ്റ്റീസ് രാമ സുബ്രഹ്മണ്യം എന്നിവർ തള്ളിയത്.

മുൻ ഉത്തരവിൽ അപാകതയൊന്നുമില്ലെന്ന് വ്യക്തമാക്കിയ കോടതി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും നിരസിച്ചു. അതേസമയം, കേസിൽ കോട്ടയത്തെ കോടതിയിൽ വിചാരണ തുടരുകയാണ്. ഇതുവരെ ആറ് ദിവസമാണ് പീഡനത്തിനിരയായ കന്യാസ്ത്രീയെ വിസ്തരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here