പയ്യോളി: വിവാഹിതയായ യുവതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. വടകര മുട്ടുങ്ങൽ വെസ്റ്റിൽ രാമത്ത് വീട്ടിൽ ബിജിത്തിനെയാണ് (38) പയ്യോളി സിഐ എംപി. ആസാദും സംഘവും കഴിഞ്ഞദിവസം രാത്രി അറസ്റ്റ് ചെയ്തത്.
യുവതിയുമായി സൗഹൃദം സൃഷ്ടിച്ച പ്രതി ഫോൺ നമ്പർ വാങ്ങിയ ശേഷം ഇവരോട് സംസാരിക്കാനാരംഭിച്ചു. യുവതിയും താനുമായുമുള്ള സംഭാഷണങ്ങൾ ഫോണിൽ റെക്കോർഡ് ചെയ്ത ശേഷം ഇവ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഢിപ്പിക്കുകയായിരുന്നു.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് യുവതിയെ മാനന്തവാടി ചുരം, മണിയൂർ എന്നീ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവാവിന്റെ ഭീഷണി അസഹനീയമായതോടെയാണ് ഭർത്താവിനോട് സംഭവങ്ങൾ തുറന്നുപറഞ്ഞ ഇവർ പൊലീസിൽ പരാതിനൽകിയത്.