ജീവന് രക്ഷിക്കുന്ന ദൈവത്തിന്റെ കരങ്ങളാണ് ആരോഗ്യപ്രവര്‍ത്തകരെന്ന് നടന് ഷെയ്ന് നിഗം.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു നടൻ. ഡോക്ടര്‍ വന്ദനയ്ക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നും ഷെയ്ന് പറഞ്ഞു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള് ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ഷെയ്ന് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.