അമ്മയെ കൊലപ്പെടുത്തി 77 പേജുള്ള ആത്മഹത്യ കുറിപ്പെഴുതി മകന്‍ ജീവനൊടുക്കി

0
130

ന്യൂഡല്‍ഹി: അമ്മയെ കൊലപ്പെടുത്തി 77 പേജുള്ള ആത്മഹത്യ കുറിപ്പെഴുതി മകന്‍ ജീവനൊടുക്കി.
ഡല്‍ഹി രോഹിണിയിലാണ് സംഭവം. ക്ഷിതിജ് എന്നയാളാണ് വിധവയായ മാതാവ് മിഥിലേഷിനെ കൊലപ്പെടുത്തിയത്.

മൂന്ന് ദിവസം മുമ്പ് മാതാവിനെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച മകന്‍ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് ജീവനൊടുക്കി. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ കയറിയപ്പോഴാണ് ചുറ്റും രക്തം പുരണ്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം ശുചിമുറിയിലും കണ്ടെത്തുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പ്രണവ് തയാല്‍ പറഞ്ഞു.

ക്ഷിതിജ് എഴുതിയ 77 പേജുള്ള ആത്മഹത്യാ കുറിപ്പും വീട്ടില്‍നിന്ന് കണ്ടെത്തി. കുറിപ്പില്‍, ക്ഷിതിജ് വിഷാദത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും താന്‍ തൊഴില്‍രഹിതനായതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.