ജയ്പൂര്‍ : സ്വന്തം മാതാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി പെട്ടിയിലാക്കിയ 17-കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലെ ഭവാനിമണ്ഡിയിലാണ് സംഭവം. തന്റെ പതിനേഴാം ജന്മദിനത്തിന് അമ്മ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ വീട്ടിലെ ആട്ടിന്‍കുട്ടിയെ രഹസ്യമായി വിറ്റിരുന്നു. എന്നാല്‍ ഇത് അമ്മ ചോദ്യം ചെയ്തതാണ് മകനെ പ്രകോപിപ്പിച്ചത്.
തല്ലിയതിനെ തുടര്‍ന്നാണ് അമ്മയെ കൊലപ്പെടുത്താന്‍ മകന്‍ തീരുമാനിച്ചത്. അമ്മയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പിതാവാണ് അമ്മയെ പെട്ടിക്കകത്ത് നിന്ന് കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ പരാതിപ്പെട്ടതും. സംഭവത്തില്‍ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റുചെയ്തു.