മകന്‍ അമ്മയെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

0
55

മുംബൈ: മകന്‍ വൃദ്ധയായ അമ്മയെ ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. മുംബൈയിലാണ് ദാരുണസംഭവം. 43 കാരനായ മകന്‍ സച്ചിന്‍ കപൂറാണ് തന്റെ 73 കാരിയായ അമ്മ വീണ കപൂറിനെ ജെവിപിഡി ഫ്‌ലാറ്റില്‍ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം പൊതിഞ്ഞ് വഴിയരികില്‍ ഉപേക്ഷിച്ചു.

സാമ്പത്തിക ഇടപാടിനെ ചൊല്ലി പലപ്പോഴും ഇരുവരും തര്‍ക്കമുണ്ടായിരുന്നതായി വിവരമുണ്ട്. പലപ്പോഴും മകന്‍ അമ്മയെ ഉപദ്രവിക്കുമായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.

അമ്മയെ കാണാതായതിനെ തുടര്‍ന്ന് മൂത്ത മകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. പ്രതിയായ സച്ചിന്‍ കപൂറിനെ ജുഹു പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സഹായിച്ചതിന് വേലക്കാരനെയും അറസ്റ്റ് ചെയ്തു.