കഞ്ചാവിന് അടിമയായ മകൻ 50 രൂപയ്ക്ക് വേണ്ടി അമ്മയെ അടിച്ചുകൊന്നു

0
756

പട്‌ന: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തത് മൂലമുള്ള ദേഷ്യത്തിൽ മകൻ അമ്മയെ അടിച്ചുകൊന്നു. ശനിയാഴ്ചയാണ് ബീഹാറിലെ പട്‌നയിലെ കൈമുരിൽ ദാരുണമായ സംഭവം നടന്നത്. നയീം ഖാൻ എന്ന 23 കാരനാണ് അമ്മയായ ജഫ്രൺ ബിവിയെ (50) ഇരുമ്പികമ്പിയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. കഞ്ചാവ് വാങ്ങാൻ അമ്പത് രൂപ ജഫ്രൺ ബീവിയോട് നയിംഖാൻ ചോദിച്ചിരുന്നു.

എന്നാൽ അമ്മ പണം നൽകിയില്ല. വീട്ടിലേക്ക് ആഹാരം വാങ്ങാനുള്ള പണം പോലും തന്റെ കയ്യിൽ ഇല്ലെന്നായിരുന്നു ജഫ്രണിന്റെ മറുപടി. തുടർന്ന് അമ്മയുമായി വഴക്കുണ്ടാക്കിയ നയിം ഖാൻ വീടിനുള്ളിലുണ്ടായിരുന്ന ഇരുമ്പ് വടി കൊണ്ട് അമ്മയെ അടിക്കുകയായിരുന്നു. അമ്മയുടെ കൈ രണ്ടും തല്ലിയൊടിച്ച ഇയാൾ വായിൽ തുണി തിരുകി ജഫ്രണിനെ വീട്ടിനുള്ളിലൂടെ വലിച്ചിഴച്ചു.

നയീമിന്റെ ഇളയ സഹോദരൻ ഗുഡ്ഡു വീട്ടിലെത്തിയപ്പോൾ നയിം അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഗുഡ്ഡു നയീമിനെ പിടിച്ചു മാറ്റാൻ ച്ചെങ്കിലും സഹോദരനെ തള്ളിമാറ്റിയതിന് ശേഷം നയീം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ ജഫ്രണെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴി മധ്യേ മരിച്ചു.ജഫ്രണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറി. ഗുഡ്ഡുവിന്റെ മൊഴിയിൽ നയീമിനെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.