മാതാപിതാക്കള്‍ പിരിഞ്ഞ വിഷമം, മലയാളി വിദ്യാര്‍ഥി ബംഗളുരുവില്‍ സ്വയം കഴുത്തറുത്ത് മരിച്ചു

0
289

ബംഗളൂരു: മലയാളി വിദ്യാര്‍ഥി ബംഗളുരുവില്‍ സ്വയം കഴുത്തറുത്ത് മരിച്ചു. എഎംസി കോളജില്‍ ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി നിധിനാണ് (20) മരിച്ചത്. ബംഗളൂരുവിലെ കോളജ് ഹോസ്റ്റലിലാണ് നിധിനെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളെ പിരിഞ്ഞ വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നും പോലീസ്. കോഴിക്കോട് സ്വദേശിയാണ് നിധിന്‍

ഡിസംബര്‍ ഒന്നിന് നിധിന്‍ കോളജില്‍ എത്തി. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെ നിധിനെ കാണാതായി. കൂട്ടുകാരുടെ അന്വേഷണത്തില്‍ നിധിന്റെ മുറി അകത്തുനിന്ന് അടച്ച നിലയിലയിലായിരുന്നു.

തുടര്‍ന്ന്, ഹോസ്റ്റല്‍ വാര്‍ഡന്‍ കോളജ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിധിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.