കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹന്‍ ആണ് മരിച്ചത്. ഇയാള്‍ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിയാണ്.
കൂട്ടുകാരോടൊപ്പം രാവിലെ 5 മണിക്കാണ് സ്വിമ്മിംഗ് പൂളില്‍ എത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.