തൃശൂര്‍: സിനിമാതാരം സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ച ഒരാള്‍ കസ്റ്റഡിയില്‍. രതീഷ് എന്നയാളെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. രണ്ടാമത്തെ പ്രതിക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തൃശൂര്‍ കുഴിക്കാട്ടുശ്ശേരിയില്‍ വെച്ചായിരുന്നു സംഭവം.സംഭവത്തില്‍ ബിന്ദു തങ്കം കല്യാണിയടക്കമുളളവര്‍ക്ക് ആക്രമത്തില്‍ പരുക്കേറ്റിരുന്നു. യാത്രയ്ക്കിടെ വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് സൈഡ് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബൈക്കുകളിലെത്തിയ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ കാറിന്റെ ഗ്ലാസ് തകര്‍ത്തതായും പരാതിയുണ്ട്. ആളൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.