സുരേഷ് ഗോപി പേര് മാറ്റി

0
136

നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി പേര് മാറ്റി. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലെ പേരിലാണ് സുരേഷ് ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. പേരിനൊപ്പം ഒരു S കൂടിയാണ് താരം ചേര്‍ത്തിരിക്കുന്നത്.അതായത് Suresh Gopi എന്ന സ്‌പെല്ലിങ്ങിന് പകരം ‘Suressh Gopi’, എന്നാണ് മാറ്റിയിരിക്കുന്നത്.

മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ജിബു ജേക്കബ് ആണ് സംവിധാനം. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രം കൂടിയാണിത്.