സ്വപ്ന സുരേഷിന് നെഞ്ചുവേദന, ഇ.സി.ജി.യിൽ വ്യതിയാനം

0
830

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

തിങ്കളാഴ്ച വെളുപ്പിനായിരുന്നു സംഭവം. ഇ.സി.ജി.യിൽ ചെറിയ വ്യതിയാനമുണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകൻ ജിയോ പോൾ കോടതിയെ അറിയിച്ചു.

കാക്കനാട് ജില്ലാ ജയിലിൽ ആഗ്സ്റ്റ് 26 വരെ റിമാൻഡ് ചെയ്ത പ്രിൻസിപ്പൽ സെഷൻസ് കോടതി എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ സ്വപ്നയെ പ്രവേശിപ്പിക്കാനും വിദഗ്ദചികിത്സ നൽകാനും ഉത്തരവിട്ടു. സ്വപ്‌നയുടെ ആരോഗ്യം പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് ജയിൽ സൂപ്രണ്ടിനോട് നിർദേശിക്കുകയും ചെയ്തു.