വിമാനത്താവളത്തില്‍ മാതാപിതാക്കള്‍ അപമാനിക്കപ്പെട്ടു, നടന്‍ സിദ്ധാര്‍ഥ്

0
68

തമിഴ്നാട്ടിലെ വിമാനത്താവളത്തില്‍ മാതാപിതാക്കള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. മധുര വിമാനത്താവളത്തിലാണ് സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ക്ക് ദുരനുഭവമുണ്ടായത്.

‘ബാഗുകളില്‍ നിന്ന് നാണയങ്ങളെല്ലാം എടുത്ത് മാറ്റാന്‍ വിമാനത്താവളത്തില്‍ അവര്‍ നിര്‍ബന്ധിച്ചു. ഒപ്പം ആശയവിനിമയം ഹിന്ദിയിലായിരുന്നു. ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് എത്ര തവണ പറഞ്ഞിട്ടും അവര്‍ കൂട്ടാക്കിയില്ല. ഇന്ത്യയില്‍ ഇങ്ങനെയാണ് എന്നായിരുന്നു അവരുടെ വാദം’- സുദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചതിങ്ങനെ.

നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരമാണ് സിദ്ധാര്‍ത്ഥ്. കഴിഞ്ഞ 20 വര്‍ഷമായി സിനിമാ മേഖലയില്‍ സജീവമാണ്.