ആലപ്പുഴ: കുടുംബവീട്ടിലെത്തിയ യുവതി മുറിക്കുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. കായംകുളം കണ്ടല്ലൂര്‍ ശിവപാര്‍വതിയില്‍ ഉദയപ്രഭുവിന്റെ ഭാര്യ സന്ധ്യയെയാണ് (39) തോട്ടപ്പള്ളിയിലെ കുടുംബവീടായ പുറക്കാട് ഏഴാം വാര്‍ഡ് സന്തോഷ് ഭവനില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.