പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും ഉസ്താദും പിതാവും അറസ്റ്റില്‍

0
34

തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പെണ്‍കുട്ടിയുടെ പിതാവും അറസ്റ്റില്‍. പനവൂര്‍ സ്വദേശിയായ യുവാവും ശൈശവ വിവാഹം നടത്തിയ ഉസ്താദും പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ച പിതാവുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ വിവാഹം കഴിച്ച പനവൂര്‍ സ്വദേശിയായ അല്‍ – ആമീര്‍ അല്‍ അമീര്‍ രണ്ടു പീഡന കേസിലും അടിപിടി കേസിലും പ്രതിയാണ്.

പനവൂര്‍ സ്വദേശിയായ അന്‍സര്‍ സാവത്ത് എന്ന ഉസ്താദ് ആണ് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്. ശൈശവ വിവാഹം കഴിച്ച പെണ്‍കുട്ടിയെ 2021-ല്‍ അല്‍ അമീര്‍ പീഡിപ്പിച്ചു. ഈ കേസില്‍ ഇയാള്‍ 2021-ല്‍ നാലു മാസം ജയില്‍ ശിക്ഷ അനുഭവിച്ചു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നിയാള്‍ വഴക്കുണ്ടാക്കി പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടി സ്‌കൂളില്‍ ഹാജരാകാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ തിരക്കിയപ്പോഴാണ് സമീപ വാസികള്‍ പെണ്‍കുട്ടിയുടെ വിവാഹ കാര്യം അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നെടുമങ്ങാട് സി ഐ വിവരം അറിയിച്ചു.