വെള്ളച്ചാട്ടം കാണാനെത്തിയ പെണ്‍കുട്ടി മരക്കൊമ്പ് തലയില്‍ വീണ് മരിച്ചു

0
193

കുമളി: വെള്ളച്ചാട്ടം കാണാനെത്തിയ പെണ്‍കുട്ടി മരക്കൊമ്പ് തലയില്‍ വീണ് മരിച്ചു. ചെന്നൈ നീലാങ്കര സ്വദേശിനി ഫെമിന (15) ആണ് മരിച്ചത്.

കുടുംബാംഗങ്ങള്‍ക്കൊപ്പം തേനിയിലെ കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ബന്ധുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളി കഴിഞ്ഞ് തിരിച്ച് പോകാനായി വാഹനത്തിനടുത്തേക്കു നീങ്ങുമ്പോള്‍ മരക്കൊമ്പ് ഫെമിനയുടെ തലയിലേക്ക് വീഴുകയായിരുന്നു.