സെക്‌സിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കും, അയാൾ വംശവെറിയനും സ്ത്രീലമ്പടനുമാണ്: മൈക്കൽ കോഹൻ

0
6644

ലൈംഗീക ബന്ധത്തിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കാറുണ്ടെന്നും താൻ ഇതിന് സാക്ഷിയാണെന്നും ട്രംപിന്റെ മുൻ അഭിഭാഷകനായ മൈക്കൽ കോഹൻ. തന്റെ പുതിയ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് കോഹന്റെ ഈ വെളിപ്പെടുത്തൽ.

ഭാര്യയും കുട്ടികളും കഴിഞ്ഞാൽ ട്രംപിനെ ഏറ്റവുമധികം അടുത്തറിയാവുന്നത് തനിക്കാണെന്നും താനാണ് ട്രംപിനോട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടതെന്നും പുസ്തകത്തിൽ കോഹൻ വ്യക്തമാക്കുന്നു.

തുണിയഴിച്ച് നൃത്തം ചെയ്യുന്ന സ്ട്രിപ് ക്ലബ്ബുകളിലും, സംശയകരമായ പല ഇടപാടുകളിലും താൻ ട്രംപിനൊപ്പമുണ്ടായിരുന്നു. അതിനാൽ യഥാർത്ഥ ട്രംപ് ആരാണെന്ന് എനിക്കറിയാം. അയാൾ ഒരു ചതിയനും നുണയനും വംശവെറിയനും സ്ത്രീലമ്പടനുമാണ്. കോഹൻ പറയുന്നു.

ട്രംപിന് യഥാർത്ഥ സുഹൃത്തുക്കളാരുമില്ലെന്ന് കോഹൻ പുസ്തകത്തിന്റെ തുടക്കത്തിൽ പറയുന്നു. ട്രംപിനു വേണ്ടി താൻ കോൺട്രാക്ടർമാരെ വിഷമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അവിഹിതബന്ധങ്ങൾ മറച്ചുവയ്ക്കാൻ ട്രംപിന്റെ മെലാനിയയോട് നുണപറഞ്ഞതായും കോഹൻ പുസ്തകത്തിൽ തുറന്ന് സമ്മതിക്കുന്നു.

വേഗസ്സിലെ ഒരു സെക്‌സ് ക്ലബ്ബിൽ വച്ചാണ് ലൈംഗിക ബന്ധത്തിനിടെ ട്രംപ് പങ്കാളിയുടെ മേൽ മൂത്രമൊഴിച്ച് ആസ്വദിക്കുന്നത് താൻ കണ്ടതെന്നും കോഹൻ പറയുന്നു.

സെപ്റ്റംബർ അവസാനത്തോടെ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് കോഹൻ ട്വീറ്റ് ചെയ്തിരുന്നു. പുസ്തക രചന മൂലമാണ് തന്നെ വീണ്ടും തടവിലാക്കിയത് എന്നാരോപിച്ച് യു എസ് അറ്റോർണി ജനറൽ ബിൽ ബാറിനും ഫെഡറൽ പ്രിസൺ ഉദ്യോഗസ്ഥർക്കും എതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് കോഹൻ. കോഹനെതിരെയുള്ള നടപടികൾ വ്യക്തിവൈരാഗ്യം തീർക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹത്തെ ജയിൽ മുക്തനാക്കണമെന്നും ജൂലൈ അവസാനം യു.എസ് കോടതി ഉത്തരവിട്ടിരുന്നു.