യുഎസിൽ 3.80 കോടിയുടെ സ്‌കോളർഷിപ്പോടെ പഠിക്കാൻ പോയ 19കാരി നാട്ടിൽ സ്‌കൂട്ടറപകടത്തിൽ മരിച്ചു, കാരണം പൂവാലശല്യം

0
3862

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിൽ പ്ലസ്ടൂ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുകയും 3.80 കോടി രൂപയുടെ സ്‌കോളർഷിപ്പ് നേടി യു.എസിൽ പഠിക്കാൻ പോകുകയും ചെയ്ത പത്തൊൻപതുകാരി ബൈക്കപകടത്തിൽ മരിച്ചു.

ഉത്തർപ്രദേശിലെ ബുലന്ദ് ഷഹർ സ്വദേശിനിയായ സുദീക്ഷാ ഭാട്ടിയാണ് മരിട്ടത്. പൂവാലന്മാർ ശല്യപ്പെടുത്തിയതിനെ തുടർന്നാണ് കുട്ടി അപകടത്തിൽ പെട്ടതെന്നാണ് സൂചന.

ഗ്രേറ്റർ നോയ്ഡയിലെ ദാദ്രിയിൽ നിന്നും അമേരിക്കയിലെ മസ്സാച്യുവറ്റ്സിലെ ബാബ്സൺ കോളേജിൽ പ്രവേശനം നേടിയ പെൺകുട്ടി അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം. അവധി കഴിഞ്ഞ് അടുത്ത തിരിച്ചുപോകാനിരിക്കുകയായിരുന്നു.

അപകടം നടന്ന ദിവസം പെൺകുട്ടിയും അമ്മാവനും സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ
സുദീക്ഷയെ ശല്യം ചെയ്യാനും കമന്റടിക്കാനും തുടങ്ങി. കമന്റടിച്ചുകൊണ്ട് സുദിക്ഷയെ മറികടക്കാൻ ശ്രമിക്കവെ ഇവരുടെ ബൈക്ക് സ്‌കൂട്ടറിൽ ഇടിച്ചു.

ബാലൻസ് നഷ്ടമായ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ പെൺകുട്ടി തത്ക്ഷണം മരിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് സുദിക്ഷയുടെ കുടുംബം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here