ബസ് യാത്രക്കിടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

0
79


ബസ് യാത്രക്കിടെ യുവതി പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. ബസില്‍ പ്രസവിച്ച യുവതിയേയും കുഞ്ഞിനെയും കൂടുതല്‍ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഡല്‍ഹിയില്‍ നിന്ന് ചിബ്രമൗവിലേക്ക് പോകുന്ന ബസിലായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബസ് യാത്രക്കിടെ പസവവേദന അനുഭവപ്പെട്ട യുവതി അക്കാര്യം ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ച ശേഷം ഇവരെ കാറില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സോമേഷ് കുമാര്‍ പറഞ്ഞു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.