കൊച്ചി: ഭാര്യവീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. പുതുവൈപ്പ് സ്വദേശിയായ ബിബിന്‍ ബാബുവാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ബിബിന്‍ ഭാര്യവീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ചൊവ്വാഴ്ച ബിബിനും ഭാര്യയുടെ അച്ഛനും സഹോദരനുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.