കളമശേരി: ഇടപ്പള്ളി ടോള്‍ ഭാഗത്ത് എംഡിഎമ്മുമായി യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. ആലപ്പുഴ, മാവേലിക്കര, ചെട്ടിക്കുളങ്ങര, പടശ്ശേരി വീട്ടില്‍ സുധീഷ് എസ് (27), ഇടുക്കി, കട്ടപ്പന, പീടികപ്പുരയിടത്തില്‍ ആതിര (27) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 3.9 ഗ്രാം എംഡിഎം കണ്ടെടുത്തു. കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയാലായത്.
പ്രതികള്‍ വന്‍കിട വില്പനക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി പാലാരിവട്ടം, ഇടപ്പിള്ളി ഭാഗങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ വാടകയ്ക്ക് താമസിച്ച് വില്പന നടത്തുന്ന ശൃംഖലയില്‍പ്പെട്ടവരാണ്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന്‍ പരിധിയില്‍ സുധീഷിന്റെ പേരില്‍ അടിപിടി കേസ് നിലവിലുണ്ട്. കളമശേരി ഇന്‍സ്‌പെക്ടര്‍ സന്തോഷ്.പി.ആറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ബാബു.പി, സുധീര്‍. പി.വി.,എ.എസ്.ഐ സുരേഷ് കുമാര്‍.കെ.കെ., എസ്.സി,പി.ഒമാരായ സുമേഷ് കുമാര്‍, ഷിബിന്‍, ശ്യാമ. എന്‍.ടി, അജു സജ്‌ന. എന്നിവരും കൊച്ചി സിറ്റി ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.