അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

0
48

തിരുവനന്തപുരം: വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.പുല്ലാട്ടുകരി സ്വദേശി രാജുവാണ് മരിച്ചത്. ഇയാൾക്ക് 42 വയസായിരുന്നു. പ്രതിയായ അനുജൻ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അനുജന്റെ കുത്തിൽ നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ രാജു അവിടെത്തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി രാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.