ആൻഡ്രോയ്ഡ് ടി.വി, പതിനായിരം രൂപ, മിൽമ കിറ്റ്: ഫായിസിന്റെ വൈറൽ വാക്കിന് മിൽമയുടെ പ്രതിഫലം

0
773

സോഷ്യൽമീഢിയയിൽ ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ ബാലന് മിൽമയുടെ ആദരം. സോഷ്യൽ മീഡിയയിൽ വൈറലായ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസിന്റെ പ്രചോദനാത്മകമായ വാക്കുകൾ മിൽമ ഫേസ്ബുക്ക് പേജിൽ പാലിന്റെ പരസ്യമായി ഉപയോഗിച്ചിരുന്നു.
‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ!’; എന്നതായിരുന്നു ഫായിസിന്റെ വാക്കുകൾ കടമെടുത്ത് മിൽമ അവതരിപ്പിച്ച പരസ്യവാചകം.
ഫായിസിന്റെ വൈറൽ വാക്കുകൾ ഉപയോഗിച്ച് പരസ്യം ചെയ്തതിന് പ്രതിഫലമായി മിൽമ അധികൃതർ ഫായിസിന് 10,000 രൂപയും സ്മാർട്ട് ആൻഡ്രോയ്ഡ് ടി.വിയും മിൽമയുടെ ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റും നൽകി.

മിൽമ നൽകിയ തുകയിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും തുക വീതിച്ചു നൽകുമെന്ന് ഫായിസിന്റെ കുടുംബം തീരുമാനിച്ചു.